ബിജെപി ക്രൈസ്തവര്‍ക്ക് യോജിക്കാത്ത പാര്‍ട്ടിയെന്ന് താൻ കരുതുന്നില്ല; ബിജെപിയിൽ ചേർന്ന ഇടുക്കി രൂപതയിലെ ഫാ. കുര്യാക്കോസ് മറ്റം
ബിജെപിയില്‍ ചേര്‍ന്ന് ഇടുക്കി രൂപതയിലെ വൈദികനായ ഫാ. കുര്യാക്കോസ് മറ്റം . മങ്കുവ സെന്‍റ് തോമസ് പള്ളിയിലെ വികാരിയാണ് ഇദ്ദേഹം. ക്രൈസ്തവര്‍ക്ക് യോജിക്കാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന താൻ കരുതുന്നില്ലെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞു. ഇടുക്കി ജില്ലയിൽ നിന്ന് ആദ്യമായാണ് വൈദികന്‍ ബിജെപിയില്‍ എത്തുന്നതെന്ന് ബി ജെ പി ജില്ലാ നേതൃത്വം പറഞ്ഞു .
ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തി വൈദികനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.