മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുയര്‍ത്തി ഏഴാം ക്ലാസുകാരന്റെ ഫോണ്‍ വിളി. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
ഇന്നലെ രാത്രിയാണ് കണ്‍ട്രോള്‍ റൂമിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്നാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിയെത്തിയത്.
പൊലീസിന്റെ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് ഏഴാം ക്ലാസുകാരനെന്ന് വ്യക്തമായി. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി ഫോണ്‍ ചെയ്തത് കുട്ടി തന്നെയാണെന്ന് ഉറപ്പ് വരുതിയെന്ന് പൊലീസ് അറിയിച്ചു. മറ്റ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് പൊലീസിൻ്റെ തീരുമാനം. എന്നാല്‍ കൗണ്‍സിലിംഗ് നല്‍കുമെന്നാണ് സൂചന.