പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ അനുവ​ദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് CPM ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

മൂന്നാറിലെ സിപിഎം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നി‍ര്‍ദ്ദേശം നിലനില്‍ക്കെ, കോടതിയെ വെല്ലുവിളിച്ച്‌ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വര്‍ഗീസ് പറയുന്നു. അൻപത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടില്‍ പട്ടിണികിടക്കുമ്ബോഴും പൈസ നല്‍കി സഖാക്കള്‍ നിര്‍മ്മിച്ച ഓഫീസുകളാണിത്. നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച്‌ നേരിടുമെന്നും സിവി വര്‍ഗീസ് പറ‌ഞ്ഞു. ശാന്തൻപാറ സിപിഎം ഓഫീസ് കേസില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് സി വി വര്‍ഗീസിനോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു.

Vartha Malayalam News - local news, national news and international news.