ട്രെയിനിൽവച്ച് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ ജയിൽ സെല്ലിലെ അഴികൾ മുറിച്ച് പുറത്തുകടന്ന പ്രതിയെ കണ്ണൂർ ഡി സി സി ഓഫീസിന് സമീപം ഉള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ ആണ് പോലിസിനെ വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടനെ വീട് വളഞ്ഞ പോലിസ് പറമ്പിലെ കിണറ്റിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തെ അനാസ്ഥ ആണ് കാരണം എന്ന് ജയില് മേധാവി ബൽറാം കുമാർ ഉപാധ്യായ സമ്മതിച്ചു.