പുന്നയൂർക്കുളം അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി.

പുന്നയൂർക്കുളം അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി.ദിവസവും നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങളായി ഒരു ഡോക്ടർ മാത്രമാണ് സേവനം ചെയ്യുന്നത്. പകർച്ച വ്യാധി ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികൾ മതിയായ ചികിത്സയും മരുന്നും ഇല്ലാതെ ദുരിതത്തിലാണ്.

OP സമയം വൈകുന്നേരം 6 മണി വരെ ഉണ്ടായിരുന്നത് കുറെ ദിവസങ്ങളായി ഉച്ചക്ക് 1 മണിയോടെ അവസാനിപ്പിച്ചുകൊണ്ട് ജീവനക്കാർ പോകുന്നത് ജനങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.

ആവശ്യത്തിന് മരുന്നോ 

ലാബ് പ്രവർത്തനമോ കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഇതുമൂലം പ്രദേശത്തെ സാദാരണക്കാരായ ജനങ്ങൾ ദുരിതത്തിലാണ്.

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, പരിശോധന സമയം 6 മണി വരെ തുടരുക, മുഴുവൻ ദിവസവും ലാബ് പ്രവർത്തനം ഉറപ്പ് വരുത്തുക, അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നീ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ അണ്ടത്തോട് മേഖല നടത്തിയ സൂചന സമരത്തിന്റെ ഉത്ഘാടനം മുൻ മണ്ഡലം പ്രസിഡന്റ് എൻ ആർ ഗഫൂർ നിർവ്വഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറി കെ.എം ഷാഹിദ് അധ്യക്ഷത വഹിച്ചു. റാഫി മാലിക്കുളം സ്വാഗതവും മുസ്തഫ സി യു നന്ദിയും രേഖപ്പെടുത്തി.ഹക്കീം CM 

അനസ് A.H, ഷഫീക് MM, ഷെകീർ ഹുസൈൻ KC, അലി.CS, ഹക്കീം PM, മുജീബ് റഹ്മാൻ KC,

റഫീഖ് CM,

ഫായിസ് MM,റംഷാദ്.കെ

സുബൈർ, മുഹമ്മദലി,തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Vartha Malayalam News - local news, national news and international news.