കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കൊല്ലത്തെ കായലിൽ :കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് നിന്ന് കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിദ്യാർത്ഥികള്‍ ഒരുമിച്ച്‌ ജീവനൊടുക്കിയതാണോ എന്ന സംശയത്തിലാണ് പൊലീസ്.ആദ്യം കാണാതായത് ദേവനന്ദയെയായിരുന്നു.സ്കൂളിൽ പോയി വീട്ടിലേക്ക് മടങ്ങി വരാത്തതിനെതുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദയെ കാണാതായ വിവരം പുറത്തറിയുന്നത്. വീട്ടുകാരുടെ അന്വേഷണത്തിൽ കണ്ടുകിട്ടാതായതോടെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് ദേവനന്ദ പോകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലത്ത് പരിശോധന നടത്തി. പിന്നാലെയാണ് അമ്ബലംകുന്ന് സ്വദേശിയായ ഷെബിൻ ഷായെയും കാണാതായ വിവരം പുറത്തുവന്നത് . ഇരുവരും ഒരേ സമയത്ത് കാണാതായത് ദുരൂഹതയും സംശയവും വർദ്ധിപ്പിച്ചു. രണ്ട് പേരെയും കണ്ടെത്താൻ വിപുലമായ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കായലില്‍ നിന്ന് കണ്ടെത്തിയത് . പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു .

രണ്ട് പേരും രണ്ട് സ്‌കൂളിലാണ് പഠിക്കുന്നത്. ദേവനന്ദ ഓടാനവട്ടം സ്‌കൂളിലും ഷെബിൻ ഷാ കൊട്ടാരക്കര ബോയ്സ് സ്‌കൂളിലുമാണ്. പ്ലസ് വൺ വിദ്യാർഥികളാണ് ഇരുവരും.പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു.

Vartha Malayalam News - local news, national news and international news.