നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാരാണ് ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുന്നത്. തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് സംഭവമെന്നും ശിവന്‍കുട്ടി പറഞ്ഞു.