താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി

താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വീട്ടില്‍വെച്ച് സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ CWC ക്ക് വിവരങ്ങൾ കൈമാറുകയുമായിരുന്നു. തുടർന്ന് CWC വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കി പോലീസിൽ റിപ്പോർട്ട് നൽകുകയും, താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. സ്വന്തം വീടിനകത്ത് വെച്ചാണ് നിരന്തരം പീഡനത്തിന് ഇരയായത് യുവാവിനെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Vartha Malayalam News - local news, national news and international news.