സനാതന ധര്‍മ വിവാദം ആളിക്കത്തുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ.
ജി 20 ഉച്ചകോടിക്ക് മുൻപ് ഡല്‍ഹിയില്‍ ചേരിയെ മറച്ചതാണ് നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനമെന്നും പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് ഒളിക്കാൻ ഇടം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ നടപടി പാഴ്‌വേലയാണെന്നും ഇരു പാര്‍ട്ടികള്‍ക്കും ഇടം നല്‍കരുതെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.