പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ ശിക്ഷയുടെ കാലാവധി വീണ്ടും കൂട്ടി. നേരത്തെ വിവിധ പീഡന കേസുകളിലായി 39 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികനാണ് 72ാമത്തെ പീഡനക്കേസിലെ വിധിയില്‍ 12 മാസം ശിക്ഷ കൂടി വിധിച്ചിരിക്കുന്നത്. ജെറാള്‍ഡ് റിഡ്സ്ഡേല്‍ എന്ന 89കാരനായ റോമന്‍ കത്തോലിക്കാ വൈദികന്‍ 1994 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വിവിധ പീഡന കേസുകളിലായി 39 വര്‍ഷമാണ് വൈദികന് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
1961 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി ഉയര്‍ന്നത്. വിക്ടോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികന്‍റെ ക്രൂരത.