വന്യമൃഗങ്ങൾ നാട്ടിലേക്ക്.. ഇടുക്കി തോപ്രാംകുടിയിൽ കടുവയുടെ സാന്നിധ്യം.. ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

ഇടുക്കി തോപ്രാംകുടിയിലും കടുവയുടെ സാന്നിധ്യം കണ്ടതായി റിപ്പോർട്ട്. തോപ്രാംകുടി പെരുംതോട്ടിക്കു സമീപം ചിറയ്ക്കൽ പുരയിടം റോണിയുടെ കൃഷിസ്ഥലത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. മൃഗഡോക്ടർ കാൽപാടുകൾ പരിശോധന നടത്തി കടുവയുടെ കാൽപാട് ആണെന്ന് സ്ഥിതീകരിച്ചതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് അധികൃതർ സ്ഥിതീകരിച്ചിട്ടില്ല.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പെരിയാർ ടൈഗർ റിസർവിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കടുവയാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും രാത്രികാല പരിശോധന ശക്തമാക്കിയതായും വനം വകുപ്പ് അറിയിച്ചു. ഇന്ന് (15-12-2022) പകൽ ആണ് റോണിയുടെ കൃഷിസ്ഥലത്ത് കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അയ്യപ്പൻകോവിൽ ഫോറസ്റ്റ് ഡിവിഷനിൽ പെടുന്നതാണ് ഈ പ്രദേശം. മേഖലയിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ അറിയിച്ചു.

Vartha Malayalam News - local news, national news and international news.