ആറാട്ടണ്ണനെ ആരും കയ്യേറ്റം ചെയ്തിട്ടില്ല: നിര്‍മാതാവ് സംഗീത് ധര്‍മരാജന്‍

ഴിഞ്ഞ ദിവസം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂവിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമ കാണാതെ റിവ്യു പറഞ്ഞു എന്നാണ് സന്തോഷിനെതിരായ ആരോപണം. ഇപ്പോഴിതാ സംഭവത്തിൽ തങ്ങളുടെ ഭാ​ഗം വിശദീകരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ് സംഗീത് ധര്‍മരാജന്‍.

സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സംഗീത് ധര്‍മരാജന്‍ പറയുന്നു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു നിർമാതാവ്. സന്തോഷ് വർക്കിയ്ക്ക് എതിരെ അണിയറ പ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ട്. 

Vartha Malayalam News - local news, national news and international news.