ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കോട്ടയം എസ്പി കാണിച്ച കുറിപ്പ് തെറ്റാണ് എന്ന് ശ്രദ്ധയുടെ കുടുംബം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ കുട്ടി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണെന്ന് തെളിവുസഹിതം കുടുംബം ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിനൽകുമെന്നും കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കോട്ടയം എസ്പി കാണിച്ച കുറിപ്പ് തെറ്റാണ് എന്ന് കുടുംബം ആരോപിച്ചു. പണ്ട് കുട്ടി ആർക്കോ അയച്ചതാണ് അത്. ഇതിൽ മരണത്തിന് ഒരു കാരണമില്ല. ഒക്ടോബർ 15, 2022ന് സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്തതാണ് ചെയ്തതാണ് ഇത്. കുട്ടിയുടെ സ്വഭാവം ചോദ്യം ചെയ്യുന്ന രീതിയിലുള്ള കാര്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അവർക്ക് അനൂകൂലമായ ഒരു ആത്മഹത്യാ കുറിപാക്കി അവർ അത് മാറ്റി. മരണത്തിന് വേറെ ഒരു കാരണവും ഇല്ലന്ന് വരുത്തിത്തീർക്കുന്നു. പൊലീസ് മാനേജ്മെന്റിനെ സഹായിക്കുന്നു എന്നും കുടുംബം ആരോപിച്ചു.

Vartha Malayalam News - local news, national news and international news.