അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുന്നു... അരികൊമ്പനെ സ്നേഹിക്കുന്നവർക്കും അരിക്കൊമ്പൻ ഫാൻസിനും ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ കൊച്ചിയിൽ തുടങ്ങി.. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. എൻ എം ബാദുഷ അടക്കമുള്ളവർ ചിത്രത്തിന്റെ നിർമാണ രംഗത്തുണ്ട്...
.അരിക്കൊമ്പന്റെ ജനനം മുതൽ ചിന്നകനാലിൽ നിന്ന് കൊണ്ടുപോകുന്നത് വരെയുള്ള കാര്യങ്ങൾ ചിത്രത്തിന്റെ പ്രമേയമാകും...
ഏതായാലും ബിഗ് ബജറ്റ് ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്... സിനിമയെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ