ബിഷപ്പ് കെ.പി. യോഹന്നാൻ കാലം ചെയ്‌തു..... ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പ്രഥമ ബിഷപ്പിന്‍റെ അന്ത്യം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റതിനു പിന്നാലെ

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു. അമേരിക്കയില്‍ വെച്ച്‌ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാൻ ജനിക്കുന്നത്. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് വഴിമാറി. 16-ാ വയസില്‍ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച്‌ പിന്നീട് വൈദിക ജീവിതം തെരഞ്ഞെടുത്തു.

Vartha Malayalam News - local news, national news and international news.