യുദ്ധ മേഖലകളിലെ സുരക്ഷിത കേന്ദ്രം: പത്തടി താഴ്ച, ഉരുക്ക് വാതില്‍; അറിയാം ബങ്കറിനെക്കുറിച്ച്...

എന്താണ് ബങ്കറുകൾ...

പോരാട്ടം പതിവായ മേഖലകളിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യയുള്ളതിനാൽ, ജനങ്ങൾക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറുന്നതിനാണ് ബങ്കറുകൾ മുൻകൂട്ടി നിർമിക്കുന്നത്. പലരാജ്യങ്ങളും പലരീതിയിലാണ് ഇവ നിർമിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്കനുസരിച്ചാകും നിർമാണം.

നിർമാണം രണ്ടുതരത്തിൽ....

സ്ഫോടനത്തിൽനിന്ന് സംരക്ഷിക്കുന്നവ, ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കുന്നവ

പ്രാഥമിക സൗകര്യങ്ങൾ...

വൈദ്യുതിസൗകര്യം മാത്രമാണ് മിക്കവാറും ബങ്കറുകളിലുമുള്ളത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും കെട്ടിടത്തിലെ സൗകര്യങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.

യുക്രൈനിൽ എങ്ങനെ....

എല്ലാ ബഹുനിലക്കെട്ടിടങ്ങളുടെയും അടിയിൽ ബങ്കറുകളുണ്ട്. 50-ഓളം പേർക്ക് ഒരു ബങ്കറിൽ കഴിയാം. ഫ്ലാറ്റിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ഇവയുടെ എണ്ണം. അഞ്ചു ബങ്കർ വരെയുള്ള ഫ്ലാറ്റുകളുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭൂഗർഭ മെട്രോസ്റ്റേഷനുകളും വലിയ ഫ്ലാറ്റുകളിലെ കനാലുകളും ബങ്കറായി ഉപയോഗിക്കുന്നുണ്ട്.

ദോഷങ്ങൾ...

അകത്തേക്കും പുറത്തേക്കും ഒരു വഴിമാത്രമേയുള്ളൂവെന്നത് അപകടകരമായ സാഹചര്യങ്ങളിൽ രക്ഷപ്പെടൽ പ്രയാസകരമാക്കും. പുറത്തുനടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള പ്രയാസം. ഇന്റർനെറ്റ് സംവിധാനങ്ങൾ നിലച്ചാൽ ആശയവിനിമയം തകരാറിലാകും.

ഗുണങ്ങൾ...

രക്ഷപ്പെടാനുള്ള ഉയർന്നസാധ്യത: ഭൂഗർഭ അറ ഒരുക്കുന്ന സുരക്ഷിത്വം, ദൃഢമായ ഭിത്തികൾ, വ്യോമാക്രമണം, ആണവവികിരണം എന്നിവയിൽനിന്ന് രക്ഷനേടാൻ സഹായിക്കും.

പെട്ടെന്നെത്താവുന്ന സുരക്ഷിതസ്ഥാനം: പ്രശ്നബാധിതമായ പാതകളിലൂടെ കടന്നുപോകാതെ സുരക്ഷിതകേന്ദ്രങ്ങളായി ബങ്കറുകളെ പ്രയോജനപ്പെടുത്താം

ആശയവിനിമയം ടെലിഗ്രാമിലൂടെ...

മൊബൈൽ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയാണ് യുക്രൈൻ അധികൃതർ ഓരോപ്രദേശത്തെയും ആളുകൾ ഒളിച്ചിരിക്കേണ്ട ബങ്കറുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്.

സവിശേഷതകൾ...

ഉരുക്ക് വാതിലുകൾ: ഭിത്തിയോളം ശക്തിയുള്ളവ

സ്റ്റീൽ ജനാലകളും കട്ടിളയും

കട്ടികൂടിയ തടി: ചൂടിനെ പ്രതിരോധിക്കാൻ

താഴ്ച: പത്ത് അടി

Vartha Malayalam News - local news, national news and international news.