പൗരത്വ നിയമ ഭേദഗതി: മൊബൈൽ ആപ്പ് പുറത്തിറക്കി

പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ചയാണ് സിഎഎ മൊബൈൽ ആപ്പ് കേന്ദ്രം അവതരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

 നേരത്തേ, ആഭ്യന്ത്രമന്ത്രാലയം അപേക്ഷകർക്ക് വേണ്ടി ഒരു പോർട്ടൽ അവതരിപ്പിച്ചിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വർഗ്ഗീയതയുടെ പേരിൽ ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി നടത്തിയത്. 2014 ഡിസംബര്‍ 31ന് മുന്‍പ് എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും.

Vartha Malayalam News - local news, national news and international news.