ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമായ കാട പക്ഷിയുടെ മുട്ട.

വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാൽ കിട്ടും. പോഷകങ്ങൾ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങൾക്ക് പുഴുങ്ങി നൽകാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയിൽ ഡിമാൻഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകൾ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..

1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിൻ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.

2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.

3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോൾ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മർദ്ദം,ആർത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ കാടമുട്ട കഴിക്കാം.

4. രക്തം കാടമുട്ടയിൽ അയേൺ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും.

5. പ്രതിരോധശക്തി അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

6. ഓർമശക്തി കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഓർമശക്തി നൽകും.

7. ബ്ലാഡർ സ്റ്റോൺ കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരൾ,ഗാൾബ്ലാഡർ എന്നിവയൊക്കെ ഇല്ലാതാക്കാൻ കഴിയും. ഇത് കല്ലുകളുടെ വളർച്ച തുടക്കത്തിൽ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിൻ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

8. ലൈംഗിക തൃഷ്ണ ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീൻ, വൈറ്റമിൻസ് ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കും.

9. തലമുടി കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നൽകാനും തിളക്കം നൽകാനും സഹായിക്കും.

10. ആന്റി-ഇൻഫഌമേറ്ററി കാടമുട്ടയിൽ ആന്റി-ഇൻഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.

11. അലർജി ചിലർക്ക് കോഴിമുട്ട കഴിച്ചാൽ അലർജി ഉണ്ടാകുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

12 അലർജി ചിലർക്ക് കോഴിമുട്ട കഴിച്ചാൽ അലർജി ഉണ്ടാകുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല

Vartha Malayalam News - local news, national news and international news.