ശവകുഴിയിൽ ജീവനുള്ള പെൺകുഞ്ഞ്

ബീഹാറിലെ ചപ്രയിലെ കോപ മർഹ നദിക്ക് സമീപമുള്ള സെമിത്തേരിയിലെ മണ്ണ് ഇളകുന്നത് കണ്ട് മാന്തി നോക്കിയ സ്ത്രീകൾ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ. നടന്ന കാര്യങ്ങൾ ഓർമ്മയുണ്ടായിരുന്ന കുഞ്ഞ് പറഞ്ഞതനുസരിച്ച് സ്വന്തം കുടുംബത്തിൽ നേരിട്ട പീഡനമുറയാണ് പുറത്തുവന്നത്. രക്ഷപ്പെടുത്തിയ ശേഷം കുട്ടി മറ്റുള്ളവരോട് പറഞ്ഞത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. താൻ എങ്ങനെ ഇവിടെയെത്തി എന്ന് കുഞ്ഞിന് നല്ല വ്യക്തതയുണ്ടായിരുന്നു. കുട്ടിയെ ജീവനോടെ കുഴിച്ചുമൂടാൻ അമ്മയും അമ്മൂമ്മയും ശ്രമിച്ചതായാണ് റിപ്പോർട്ട്. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ അമ്മ ശ്രമിച്ചെന്നും പിന്നീട് വായിൽ മണ്ണ് നിറച്ച് കുഴിച്ചിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പെൺകുട്ടിക്ക് ഗ്രാമത്തിന്റെ പേര് പറയാൻ കഴിയുന്നില്ല, പക്ഷേ ഹൃദയഭേദകമായ സംഭവം അവൾ ഓർക്കുന്നു. ഈ വിവരം അവർ പോലീസിനും നൽകിയിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.