രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് 61 കോടി കടന്നു. ഇന്നലെ മാത്രം നല്‍കിയത് 68 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍.

രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ പുതിയ നേട്ടം കൈവരിച്ച് ഇന്ത്യ. രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് 61 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 68 ലക്ഷത്തോളം വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതില്‍ 46 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസും 21 ലക്ഷത്തോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Vartha Malayalam News - local news, national news and international news.