ഇനാക്ടീവ്‌ അക്കൗണ്ടുകള്‍ മാറ്റാനൊരുങ്ങി ഗൂഗിള്‍ :, ജിമെയില്‍ മുതല്‍ യൂട്യൂബ് വരെ

ഈയാഴ്ച മുതല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങും. വര്‍ഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകളാണ് ഈയാഴ്ച മുതല്‍ നീക്കം ചെയ്യുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗൂഗിള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകള്‍ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു.

2023 മെയ് മാസത്തിലാണ് ഗൂഗിള്‍ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴില്‍, ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, യൂട്യൂബ്, എന്നിവയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിള്‍ ഫോട്ടോസ് ഇല്ലാതാക്കും. 

ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളില്‍ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത. കൂടാതെടു ഫാക്ടര്‍ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച്‌ പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടര്‍ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്നും ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിപി റൂത്ത് ക്രിചെലി പറയുന്നു.

ഘട്ടങ്ങളായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിള്‍ സ്വീകരിക്കുന്നത്. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസെജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകള്‍ സജീവമാകുന്നില്ലെങ്കില്‍ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം. രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാര്‍ഗം. ഗൂഗിളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനത്തിലോ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല.

Vartha Malayalam News - local news, national news and international news.