നിറഞ്ഞു തുളുമ്ബി ഇടുക്കി ഡാം

ഇടുക്കി: കാലവര്‍ഷം അവസാന ദിവസങ്ങളിലേക്ക് എത്തുമ്ബോള്‍ നിറഞ്ഞുതുളുമ്ബി ഇടുക്കി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 80 ശതമാനം പിന്നിട്ടു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2386.02 അടിയാണ് ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 80.59 ശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് അടിയോളം ജലനിരപ്പില്‍ കുറവുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ അഞ്ച് സെന്റിമീറ്ററിലേറെ മഴ ലഭിച്ചപ്പോള്‍ 35.48 മില്യണ്‍ യൂണിറ്റിനാവശ്യമായ വെള്ളമൊഴുകിയെത്തി. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറഞ്ഞ സാഹചര്യത്തിലും സംഭരണിയില്‍ മികച്ച ജലശേഖരമെത്തിയതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി. കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഉപഭോഗം കുറഞ്ഞതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

Vartha Malayalam News - local news, national news and international news.