മക്കളെ കാണണമെന്നാഗ്രഹം; കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തനൊരുങ്ങുന്നു

കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി ഉടൻ തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് അനുഭവിക്കുകയാണെന്ന് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ഇക്കഴിഞ്ഞ ജൂലൈ 25നു നസറുല്ലയെ വിവാഹം കഴിച്ചത്.

അടുത്തമാസം അഞ്ജു തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

Vartha Malayalam News - local news, national news and international news.