ലോകം കൊവിഡ് നിമിത്തമുള്ള സാമ്ബത്തിക ഞെരുക്കത്തില്‍ ഇരിക്കുമ്ബോള്‍ കോടികള്‍ പൊടിച്ച്‌ ഇന്ത്യ, ഐ പി എല്‍ ലേലത്തില്‍ ടീമുകള്‍ ചെലവാക്കിയ മൊത്തം തുക എത്രയെന്ന് അറിയാമോ?

കൊവിഡ് നിമിത്തമുണ്ടായ ഞെരുക്കത്തില്‍ ലോകം മുഴുവനുമുള്ള സാമ്ബത്തിക കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്.

എന്നാല്‍ ഇന്ത്യയെ ഇതൊന്നും ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെയും ഇന്നുമായി നടന്ന ഐ പി എല്‍ താരലേലത്തില്‍ പത്ത് ടീമുകളുമായി ചേര്‍ന്ന് ചെലവാക്കിയത് 551 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 551 കോടി 70 ലക്ഷം രൂപ. ഇതില്‍ 388 കോടി രൂപയും ടീമുകള്‍ ചെലവാക്കിയത് ലേലത്തിന്റെ ആദ്യ ദിവസമായ ഇന്നലെയായിരുന്നു.

ആകെ മൊത്തം 204 കളിക്കാരെയാണ് രണ്ട് ദിവസമായി നടന്ന ലേലത്തിലൂടെ ടീമുകള്‍ സ്വന്തമാക്കിയത്. അതില്‍ 67 വിദേശതാരങ്ങളും 137 ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടും. അതാത് ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയ കോടികള്‍ക്കു പുറമേയാണ് ഈ കണക്കുകള്‍.

മുംബയ് ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരം. 15.25 കോടി രൂപയ്ക്കാണ് മുംബയ് ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ സ്വന്തമാക്കിയത്. 14 കോടി ലഭിച്ച ദീപക് ചാഹറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ചാഹറിനെ സ്വന്തമാക്കിയത്. അതേസമയം സുരേഷ് റെയ്ന, ഇഷാന്ത് ശര്‍മ്മ തുടങ്ങിയ പേരുകേട്ട താരങ്ങളെ ആരും തിരിഞ്ഞുനോക്കിയതുമില്ല.

Vartha Malayalam News - local news, national news and international news.