ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ..!കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ; സദ്യക്ക് ആവശ്യമായ സാധനങ്ങളുടെ വില 50 രൂപയിൽ താഴെ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വിപണികൾ ഉണർന്നു കഴിഞ്ഞു. പച്ചക്കറിക്ക് തീ പിടിക്കുന്ന വില ഇല്ലാത്തതിനാൽ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

മറ്റ് സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ആവിശ്യത്തിന് എത്തുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.സദ്യ ഒരുക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ഇരുപത് രൂപ മുതൽ 50 രൂപ വരെയാണ് വില.

കഴിഞ്ഞ മാസങ്ങളിൽ നൂറിന് മുകളിൽ ഉണ്ടായിരുന്ന വിലയാണ് താഴേക്കെത്തിയത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ക്ഷാമം ഇല്ല. ഈ നില വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതിക്ഷ. വിപണിയിലെ സാഹചര്യം ആശ്വാസമെന്ന് സാധരണക്കാരും പറയുന്നു.

സവാള – 25, ഉള്ളി – 40, കിഴങ്ങ് – 30, തക്കാളി – 25, പച്ചമുളക്- 60, പയർ – 20, ക്യാരറ്റ് – 20, മുരങ്ങക്ക – 30, ഇഞ്ചി – 40, ഏത്തക്ക – 50, വെളളരി – 20, വെണ്ടക്ക – 20, അച്ചിങ്ങ – 20, ചേന – 40, മത്തൻ – 20, ചെറുനാരങ്ങ – 100, ക്യാബേജ് – 50

Vartha Malayalam News - local news, national news and international news.