ഗാന്ധിജയന്തിക്ക് മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയ പണി

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനത്തിന് ആദരാഞ്ജലികളർപ്പിച്ചിരിക്കുകയാണ് കെപിസിസി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിന് നേരെ പുഷ്പാർച്ചന നടത്തിയ മുല്ലപ്പള്ളി രാഷ്ട്രപിതാവിന് ആദരാഞ്ജലി എന്ന തലക്കെട്ടോടെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടത്. അമളി പറ്റി എന്ന് മനസ്സിലാക്കി രാഷ്ട്രപിതാവിന് പ്രണാമം എന്ന് തിരുത്തി എങ്കിലും ഇതിനോടകം പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.  

നിങ്ങൾ ശരിക്കും ഗാന്ധിയൻ തന്നെയാണോ എന്നാണ് പോസ്റ്റ്ന് താഴെ ഒരാൾ എഴുതിയ കമൻറ്. ഏതായാലും വിഷയം ട്രോളന്മാർ ഏറ്റെടുത്തതോടെ ഇംഗ്ലീഷിലുള്ള വിശദീകരണവുമായി അദ്ദേഹത്തിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.

Vartha Malayalam News - local news, national news and international news.