നൂറു രൂപയ്ക്ക് പെട്രോളടിക്കുമ്പോൾ നമ്മൾ നൽകുന്ന നികുതി എത്രയാണെന്ന് അറിയാമോ ???

കോട്ടയം: നൂറു രൂപയ്ക്ക് പെട്രോളടിക്കുന്ന ഉപഭോക്താവ് നൽകുന്നതിൽ പകുതി പണവും നികുതിയിനത്തിൽ. കേരളത്തിൽ നൂറു രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ 50.20 രൂപയാണ് നികുതിയായി നൽകേണ്ടി വരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.60 രൂപ. അതു കഴിഞ്ഞാൽ 35.60 രൂപ നികുതിയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് വരിക. ഇങ്ങനെ നൂറിൽ 34 മുതൽ 53 വരെയുള്ള തുക നികുതിക്ക് വേണ്ടിയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്.

   വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ധനവിലയിൽ കേന്ദ്ര സംസ്ഥാന നികുതികൾ എത്ര വരുമെന്ന് സ്റ്റാറ്റ്‌സ് ഓഫ് ഇന്ത്യ ഡോട് ഇൻ ആണ് ഗ്രാഫിക്‌സ് സഹിതം വിവരിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെട്രോളിയം പ്ലാനിങ് ആൻഡ് അനലൈസിസ് സെല്ലിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇവർ വിവരം പുറത്തു വിട്ടിരിക്കുന്നത്. 2022 മാർച്ചിലെ കേന്ദ്ര എക്‌സൈസ് നികുതി നിർണ്ണിതമാണെന്നും സംസ്ഥാനങ്ങളിലെ വാറ്റ് നികുതി വ്യത്യാസപ്പെടാമെന്നും ഇവർ വ്യക്തമാക്കുന്നു.

   മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നൂറു രൂപക്ക് പെട്രോൾ അടിക്കുമ്പോൾ നൽകുന്ന നികുതി.

Vartha Malayalam News - local news, national news and international news.