ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളുടെ മനോഹാരിതയും ആകർഷണീയതയും നാം കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.
സ്കൂള്‍ അവധി പൂര്‍ത്തിയാക്കി ക്ലാസിലേക്ക് തിരികെ എത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി സ്കൂള്‍ കുട്ടികളെ കാത്തിരുന്നത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അവരുടെ അശ്ലീല ചിത്രങ്ങള്‍. സ്പെയിനിലാണ് സംഭവം നടന്നിരിക്കുന്നത്. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
സ്പെയിനിലെ ആല്‍മെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. നഗ്നരായ നിലയിലുള്ള പെണ്‍മക്കളുടെ ചിത്രങ്ങള്‍ അയച്ച് കിട്ടിയെന്നാണ് പരാതി വിശദമാക്കുന്നത്. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 12ലേറെ പെണ്‍കുട്ടികള്‍ക്കാണ് അവരുടെ നഗ്ന ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ രംഗത്ത് പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് എഐ ഉപയോഗിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. എഐ ഉപയോഗിച്ച് ട്രെന്‍ഡിംഗ് ഫോട്ടോകള്‍ സൃഷ്ടിക്കാന്‍ വെമ്പി ആപ്പുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഉണ്ടാകുന്ന വിവര ചോര്‍ച്ചയേക്കുറിച്ച് മുന്നറിയിപ്പുകള്‍ വരുന്നതിനിടയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തേക്കുറിച്ച്