ഫ്രാങ്കോയുടെ രാജി താൻ സ്വയം തെറ്റുകാരനാണെന്നു സമ്മതിക്കുന്നതിന്റെ തെളിവെന്ന് സിസ്റ്റർ ലൂസി കളപ്പുര

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. മാർപാപ്പയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര 24 നോട്. രാജി മാര്‍പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു.

ഇരയെ നിരന്തരമായി ദ്രോഹിച്ചും പീഡിപ്പിച്ചും അവരുടെ അസ്തിത്വത്തെ പോലും ഇല്ലാതാക്കുന്ന പ്രവർത്തികളാണ് അദ്ദേഹം ചെയ്തത്. രാജി മാര്‍പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു ഹൈക്കോടതി മുൻപാകെ അദ്ദേഹം കുറ്റം ഏറ്റുപറയുമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു 

Vartha Malayalam News - local news, national news and international news.