വാലാട്ടിയുടെ തീം സോങ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ

പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടിയുടെ തീം സോങ് പുറത്ത് വന്നു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഇൻഡ്യന്‍ ഭാഷകളിലെല്ലാം വാലാട്ടി ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടീസറും ട്രെയിലറുമൊക്കെ നേരത്തേ വൈറലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഒരു പുതിയ ദൃശ്യാനുഭവമാണ് ഈ ചിത്രം. തീം സോങ്ങ് ആണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ കൗതുകകരമാണ് ഈ സോങ്ങ്.

പ്രേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്. ഇതിനകം വൈറലായിക്കഴിഞ്ഞിരിക്കുന്ന ഈ മേക്കിംഗ് വീഡിയോ ഗാനം സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തും.

Vartha Malayalam News - local news, national news and international news.