85 വയസ്സുകാരനെ വിവാഹം ചെയ്ത് യുവതി... പരിഹാസത്തോടെ സോഷ്യൽ മീഡിയ പിന്നാലെ

85 വയസിലെത്തി നിൽക്കുന്ന ചാൾസ് എന്നയാളെയാണ് മിറാക്കിൾ വിവാഹം കഴിച്ചത്. മിറാക്കിളിന്റെ അച്ഛന് പോലും 47 ആണ് പ്രായം. ഇരുവരും യുഎസിലെ മിസിസിപ്പിയിലെ സ്റ്റാർക്ക്വില്ലെയിലുള്ള ഒരു അലക്കുശാലയിലെ ജീവനക്കാരായിരുന്നു. അങ്ങനെ അവിടെ വെച്ച്‌ 2019 -ലാണ് മിറക്കിളും ചാൾസും കണ്ടുമുട്ടുന്നത്. അതിനു പിന്നാലെ തന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായി. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറി. ഇവരുടെ പ്രണയം തുടങ്ങി ഒരു വർഷത്തിനു ശേഷം 2020 -ൽ ചാൾസ് മിറാക്കിളിനോട് വിവാഹാഭ്യർത്ഥന നടത്തി.

എന്നാൽ, മിറാക്കിളിന്റെ വീട്ടിൽ ഇതെ ചൊല്ലി വലിയ പ്രശ്‌നങ്ങൾ നടന്നു. മിറാക്കിളിന്റെ അച്ഛൻ ഈ വിവാഹത്തെ എതിത്തു. മാത്രമല്ല മുത്തച്ഛന്റെ പ്രായം 72 ഉം. മിറാക്കിൾ അവളുടെ മുത്തശ്ചനേക്കാൾ പ്രായം ചെന്നൊരാളെ എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു അച്ഛന്റെ എതിർപ്പ്. പക്ഷേ മിറാക്കിളിന്റെ അമ്മയും മറ്റു ബന്ധുക്കളും വിവാഹത്തിന് സമ്മതിച്ചു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം പതിയെ പതിയെ അച്ഛനും വിവാഹത്തിന് സമ്മതം നൽകി.

മിറാക്കിൾ നഴ്‌സാണ്. ചാൾസ് റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. ഇരുവരും ടിക്ടോക്കിൽ വലിയ വിമർശനവും പരിഹാസവുമാണ് ഇപ്പോൾ ഏറ്റു വാങ്ങുന്നത്. മിറാക്കിളിനെ കണ്ടാൽ 42 വയസെങ്കിലും തോന്നും എന്ന് പറഞ്ഞ് പലരും മിറാക്കിളിനെ ബോഡി ഷെയ്മിംഗ് നടത്തുന്നുണ്ട്. ചാൾസിന്റെ സ്വഭാവം നോക്കിയാണ് താൻ പ്രേമത്തിലായത്. അത് അങ്ങനെ തന്നെ തുടരും എന്നാണ് വിമർശനങ്ങൾക്കെല്ലാം മറുപടിയായി മിറാക്കിൾ പറയുന്നത്.

Vartha Malayalam News - local news, national news and international news.