ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന; വാക്സീനായി ധനസമാഹരണ പരിപാടി, 'ഗോ വീ വണ്‍'.

ദില്ലി: വാക്സീനായി ധനസമാഹരണ പരിപാടിയുമായി ലോകാരോഗ്യ സംഘടന. 'ഗോ വീ വണ്‍' എന്ന പേരിലാണ് ലോകാരോഗ്യ സംഘടന ധനസമാഹകരണ പരിപാടി നടത്തുന്നത്. ബുധനാഴ്ച പരിപാടിക്ക് തുടക്കമാകും. ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദകമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചില മേഖലകളില്‍ രോഗികളും മരണനിരക്കും കുറഞ്ഞത് ആശ്വാസമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

കൊവിഡ് വൈറസിന് വരുത്താന്‍ കഴിയുന്ന വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്നായിരുന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണ് നോക്കികാണുന്നത്. ഇതിനൊപ്പം തന്നെ മരണ നിരക്കിലും ആശങ്കയുണ്ടെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.

Vartha Malayalam News - local news, national news and international news.