അതെ..!! രജിഷ പ്രണയത്തിലാണ്…!! ആരുമായെന്നോ?

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം നടി രജിഷ വിജയന്‍. അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് ഈ നടിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നടിയ്ക്ക് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയാകാന്‍ സാധിച്ചു.

അവതാരികയായി ടെലിവിഷന്‍ ഷോകളില്‍ എത്തിയ താരം അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമാ രംഗത്ത് എത്തിയത്. മലയാളത്തിന് പുറമെ തമഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടുകയാണ് താരം, ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. സ്‌പെയിനില്‍ തന്റെ അവധിക്കാലം ആഘോഷമാക്കുന്ന രജിഷയെ ആണ് ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നത്.

മാത്രമല്ല ഈ രാജ്യവുമായി ഞാന്‍ പ്രണയത്തിലായെന്നും അവിടെ നിന്നും പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രജിഷ കുറിയ്ക്കുന്നു. അതേസമയം, താരം പുതിയ തെലുങ്ക് സിനിമയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള തുടക്കം.ആസിഫിനൊപ്പം അഭിനയിച്ച എല്ലാം ശരിയാകും എന്ന സിനിമയാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ. ഫഹദ് നായകനാവുന്ന മലയന്‍കുഞ്ഞ്, തമിഴില്‍ കാര്‍ത്തിക്ക് ഒപ്പം അഭിനയിക്കുന്ന സര്‍ദാര്‍ എന്നിവയാണ് രജിഷ നായികയാവുന്ന മറ്റ് ചിത്രങ്ങള്‍.


Vartha Malayalam News - local news, national news and international news.