കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത തിരിച്ചറിയാൻ എഐ ക്യാമറ,ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമടയില്‍ നടന്നു

പാലക്കാട്:കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത തിരിച്ചറിയാൻ Al ക്യാമറ സ്ഥാപിക്കുന്നു .നിരീക്ഷണ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നി മട വനമേഖലയിൽ നടന്നു. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. തെർമൽക്യാമറയു ടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന അഗസ്ത്യനെ ക്യാമറയുടെ മുന്നിലു ടെ നടത്തി. ഡിജിറ്റൽ അക്കൂസ്സിക് സെൻസിങ് സാങ്കേതികവിദ്യയുടെ സഹായ ത്തോടെ, ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിൻ്റെ പ്രവർത്തനവും വിലയിരുത്തി. ഈ വഴിയിലൂടെയാണ് കാ ട്ടാനകൾ മലമ്പുഴ ആറങ്ങോട്ടുകുളമ്പ്, വേനോലി തുടങ്ങിയ ജനവാസ മേഖലകളി ലേക്ക് സ്ഥിരമായി എത്തുന്നത്

Vartha Malayalam News - local news, national news and international news.