ഇനി ഇവര്‍ സൂരജും തനായയും! ബംഗാളിലെ അക്‌ബര്‍ -സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാർശ ചെയ്ത് സർക്കാർ

ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്‌ബർ, സീത സിംഹങ്ങള്‍ക്ക് ഇനി പുതിയ പേര്. അക്‌ബർ സിംഹത്തിന് സൂരജ് എന്നും സീത എന്ന് പെണ്‍ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്.

കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ബംഗാള്‍ സർക്കാർ ഇത് സംബന്ധിച്ച്‌ ശുപാർശ സമർപ്പിച്ചു.

ത്രിപുരയില്‍ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെയാണ് പേര് മാറ്റുന്നത്. അക്‌ബർ, സീത എന്ന് പേര് നല്‍കിയത് വലിയ രീതിയില്‍ വിവാദമായതിന് പിന്നാലെയാണ് നടപടി. കേന്ദ്ര മൃഗശാല അഥോറിറ്റി ശുപാർശ അംഗീകരിച്ചാല്‍ പേര് ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടെ മാറ്റും. എന്നാല്‍ ഈ ശുപാർശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അഥോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരമുണ്ട്.

സിംഹങ്ങള്‍ക്ക് അക്‌ബർ, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി വിമശിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്‌പി) ഹർജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ച് ജഡ്ജി വിമർശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Vartha Malayalam News - local news, national news and international news.