ബിവറേജസ് വില്‍പനശാലകളില്‍ ഇനി മദ്യം കടലാസില്‍ പൊതിഞ്ഞ് നല്‍കില്ല. പകരം തുണി സഞ്ചിയിലിട്ട് നല്‍കും.
മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നല്‍കി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. മദ്യം പൊതിഞ്ഞ് നല്‍കിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു. വില്‍പനശാലകളില്‍ കടലാസിന്‍റെ ഉപയോഗം നിർത്താനാണ് തീരുമാനം.