ക്രിസ്തുവിന്റെ പീഡാനുഭവം അനുസ്മരിച്ച്‌ ഇന്ന് ത്യാഗത്തിൻ്റെ പ്രത്യാശയുടെയും ദുഖഃവെള്ളി

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും അനുസ്മരണം പുതുക്കി ലോകമെങ്ങും ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

വിവിധ ദേവാലയങ്ങളില്‍ ഇന്നു മുഴുവന്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.

മനുഷ്യകുലത്തിൻ്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.

നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന വിശ്വാസസമൂഹം ക്രൂശിതനു പിന്നാലെ പ്രാർത്ഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ ധ്യാനിച്ച്‌ പരിഹാര പ്രദക്ഷിണം നടത്തും.

പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എഴുകുംവയൽ തുമ്പച്ചി, വല്യച്ചൻ മല തുടങ്ങിയവയടക്കം വിവിധ ജില്ലകളിലെ കുരിശുമലകളിലേക്ക് ആയിരങ്ങൾ കുരിശിന്റെ വഴിയുമായി നടന്നുനീങ്ങും.

Vartha Malayalam News - local news, national news and international news.