എംപറർ ഇമ്മാനുഏൽ സഭ പരിശുദ്ധ ദൈവമാതാവിന്റെ കുലീന ജനന തിരുനാൾ ആഘോഷിച്ചു

2026 സെപ്റ്റംബർ എട്ടിന് എംപറർ ഇമ്മാനുഏൽ സിയോൻ പരിശുദ്ധ ദൈവമാതാവിന്റെ കുലീന ജനന തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു.

ദൈവവചനത്തിൽ മറക്കപ്പെട്ടിരിക്കുന്ന ഒരു വലിയ ദൈവീക രഹസ്യമാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ മഹത്വം .

ജ്ഞാനത്തിന്റെ നിറകുടമായ.പരിശുദ്ധ കന്യകാമറിയം.ഒരു സാധാരണ മനുഷ്യ വ്യക്തിയായി ജനിച്ചു എന്ന് എല്ലാവരും കരുതുന്നു എങ്കിലും , ദൈവവചനം ആ ജനനത്തെ കുലീന ജനനം എന്നാണ് വിശേഷിപ്പിക്കുന്നത്.

ശാരീരികതയിലൂടെ അല്ലാതെയുള്ള ദൈവീക ജനനമാണ് ബൈബിളിന്റെ ഭാഷയിൽ കുലീന ജനനം.

പരിശുദ്ധ കന്യാമറിയം ദൈവീക രക്ഷാകര പ്രവൃത്തികളുടെ കാര്യസ്ഥത വഹിക്കുന്നതിനാൽ, അനേകം കാര്യസ്ഥതയുടെ ദൗത്യങ്ങൾ ദൈവപുത്രൻ യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ ഈ ഭൂമിയിൽ നിർവഹിക്കുന്നു എന്ന് സീയോൻ വിശ്വസിക്കുന്നു.

ഈ വിശ്വാസത്തോടും അതിലുള്ള ആനന്ദത്തോടും കൂടെയാണ് സീയോൻ പരിശുദ്ധ കന്യാമറിയത്തിന്റെ കുലീന ജനന തിരുനാൾ ആഘോഷിക്കുന്നത്.

50 ദിവസം നീണ്ട പരിശുദ്ധ കുർബാന, അനു താപ ശുശ്രൂഷ , വചനപ്രഘോഷണം തുടങ്ങിയ ഒരുക്കത്തിന് ശേഷമാണ് ഈ തിരുനാൾ സിയോൻ ആഘോഷിച്ചത്.

ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ദൈവപുത്രന്റെ രണ്ടാം വരവിലും അവന്റെ നാമമായ ഇമ്മാനുഏൽ നാമത്തിലും വിശ്വസിക്കുന്ന ദൈവജനം, ദൈവ നാമം സ്ഥാപിക്കപ്പെട്ടിരിക്കുന്ന സിയോനിൽ ഒരുമിച്ചുകൂടി തിരുനാൾ ആഘോഷിച്ചു.

ദൈവ പിതാവ് അവിടുത്തെ പ്രിയപുത്രിയെ തങ്ങൾക്ക് അമ്മയായി നൽകിയതിന്റെ ആഘോഷമായി സിയോൻ ഈ തിരുനാൾ കൊണ്ടാടുമ്പോൾ, പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയത്തിന് തങ്ങളെത്തന്നെ സമർപ്പിച്ച ഓരോ വിശ്വാസിയും പരിശുദ്ധ അമ്മയിൽ ആനന്ദിക്കുകയും അമ്മയുടെ ശിക്ഷണത്തിനായി ചുമലു ചായ്ച്ചു കൊടുക്കുകയും ചെയ്തു, ദൈവഹിതപ്രകാരം ജീവിക്കാൻ ദൈവ സന്നിധിയിൽ തീരുമാനിക്കുകയും ചെയ്തു.

ആബാലവൃദ്ധം വിശ്വാസികൾ ഒരേ മനസ്സോടും പരസ്പര സ്നേഹത്തോടും കൂടി ആഘോഷിക്കുന്ന ഈ തിരുനാളിന്റെ മാധുര്യവും അനുഭവിച്ച ദൈവാനുഗ്രഹവും അനേക നാളുകൾ തങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് ഓരോ വിശ്വാസിയും ഏറ്റു പറയുന്നു.

Vartha Malayalam News - local news, national news and international news.