കടുത്ത ചൂടില്‍ വലഞ്ഞ ജനത്തിന് മഴ ആശ്വാസമാകും; വടക്കൻ ജില്ലകളില്‍ രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കൊടും ചൂടിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു. അന്തരീക്ഷ താപനില കുത്തനെ ഉയർന്ന വടക്കൻ ജില്ലകളില്‍ രണ്ടിടത്ത് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളില്‍ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നു കനത്ത ചൂടിനെത്തുടർന്ന് 11 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

Vartha Malayalam News - local news, national news and international news.