സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കണ്‍സെഷനില്‍ കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ. നിശ്ചയിച്ച നിരക്കില്‍ കണ്‍സെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു.
കണ്‍സെഷൻ നല്‍കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്‍കി.
വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നല്‍കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.