സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

സഭാനേതൃസ്‌ഥാനം ഏറ്റെടുത്തതിശേഷം ആദ്യമായി ന്യൂഡല്‍ഹിയില്‍ എത്തിയ അവസരത്തിലായിരുന്നു കൂടിക്കാഴ്‌ച. 

മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി സ്‌ഥാനമേറ്റ അവസരത്തില്‍ ആശംസകളറിയിച്ചു പ്രധാനമന്ത്രി അയച്ച കത്തിന്‌ അദ്ദേഹം നന്ദിപറഞ്ഞു. രാജ്യത്തെ ക്രൈസ്‌തവരുടെ പൊതുവായ സാഹചര്യം കൂടിക്കാഴ്‌ചയില്‍ പ്രതിപാദനവിഷയമായി. സഭാ നേതൃത്വസ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനു പ്രധാനമന്ത്രി ആശംസകള്‍ നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. 

ഫരീദാബാദ്‌ രൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയും മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനൊപ്പമുണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ രാജീവ്‌ ചന്ദ്രശേഖറും വി. മുരളീധരനും കൂടിക്കാഴ്‌ചയില്‍ സന്നിഹിതരായിരുന്നു.

Vartha Malayalam News - local news, national news and international news.