മലയാള മനോരമയിലെ ദീർഘകാല സേവനത്തിന് ശേഷം തോമസ് തലനാട് വിരമിച്ചു.

മലയാള മനോരമയിലെ ദീർഘകാല സേവനത്തിന് ശേഷം തോമസ് തലനാട് വിരമിച്ചു.

1999ൽ മലയാള മനോരമ യിൽ പ്രാദേശിക ലേഖകനായി മാധ്യമ പ്രവർത്തന ജീവിതം ആരംഭിച്ച തോമസ് തലനാട്, പാലാ സബ് ബ്യൂറോ ചീഫായും കട്ടപ്പന, ഈരാറ്റുപേട്ട ബ്യൂറോകളിൽ ലേഖകനായും ശ്രദ്ധേയ സേവനം അനുഷ്ഠിച്ചു. കൂടാതെ MM TV യിൽ സ്ട്രിങ്ങറായും പ്രവർത്തിച്ചു.

തുടർന്ന് 2012ൽ മനോരമ വീക്കിലി യുടെ പത്രാധിപ സമിതി അംഗമായി ചേർന്ന അദ്ദേഹം, ദീർഘകാല മാധ്യമ പ്രവർത്തനത്തിന് ശേഷം 2026 മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിച്ചു.

മാധ്യമ പ്രവർത്തനത്തിനൊപ്പം ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, മഴവിൽ മനോരമയിൽ 2017ൽ സംപ്രേക്ഷണം ചെയ്ത ഭ്രമണം, ഹൃദയം, സ്നേഹസാന്ദ്രം എന്നീ മെഗാസീരിയലുകളുടെയും, ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന മഴ തോരും മുൻപേ എന്ന പരമ്പരയുടെയും സഹ നിർമാതാവാണ്.

സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തോമസ് തലനാടിന്റെ ഏറ്റവും പുതിയ നോവലായ ഓട്ടക്കാലണ ഈ മാസം Picano Publications പുറത്തിറക്കും.

Vartha Malayalam News - local news, national news and international news.