തൃശ്ശൂരിൽ തീപിടുത്തം; കത്തോലിക്കാ സഭ ഓഫീസ് കത്തി നശിച്ചു

തൃശൂരിൽ തീപ്പിടുത്തം.അമ്പക്കാടൻ ജംഗ്ഷനിലെ കത്തോലിക്കാ സഭ മാസികയുടെ ഓഫീസിൽ ആണ് തീപിടുത്തം ഉണ്ടായത്.തൃശ്ശൂരിലുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ പൂർണമായും അണച്ചു.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.ഷോർട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അതോടൊപ്പം വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്

Vartha Malayalam News - local news, national news and international news.