യു.എൻ. പൊതുസഭയില്‍ കശ്മീരിനെ കുറിച്ച് പരാമർശം നടത്തിയ പാകിസ്താൻ പ്രധാനമന്ത്രിക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യ.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദനാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ചുട്ട മറുപടി നല്‍കിയത്. മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം (Right of Reply) വിനിയോഗിച്ചുകൊണ്ടായിരുന്നു ഭവിക സംസാരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി.
യു.എൻ. പൊതുസഭയുടെ 79-ാം സെഷനിലായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്. കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ഷഹബാസ് ഷെരീഫ് യു.എൻ. പൊതുസഭയില്‍ പറഞ്ഞത്. ഇതിനായി അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം യു.എൻ. പൊതുസഭയില്‍ ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവും പാക് പ്രധാനമന്ത്രി യു.എൻ. പൊതുസഭയില്‍ ഉന്നയിച്ചു. ഇതോടെയാണ് ഇന്ത്യൻ പ്രതിനിധി ഭവിക മംഗളാനന്ദൻ രൂക്ഷമായ ഭാഷയില്‍ പാകിസ്താന് മറുപടി നല്‍കിയത്.അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ അയല്‍രാജ്യങ്ങള്‍ക്കെതിരെ പണ്ട് മുതലേ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പാർലമെന്റ്, സാമ്ബത്തിക തലസ്ഥാനമായ മുംബൈ, മാർക്കറ്റുകള്‍, തീർഥാടന കേന്ദ്രങ്ങള്‍ എന്നിവ പാകിസ്താൻ ആക്രമിച്ചിട്ടുണ്ട്. പട്ടിക ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത്തരമൊരു രാജ്യം അക്രമത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണ്.' -ഭവിക മംഗളാനന്ദൻ പറഞ്ഞു.ഞങ്ങളുടെ പ്രദേശം സ്വന്തമാക്കുകയാണ് പാകിസ്താന്റെ ആഗ്രഹമെന്നതാണ് യാഥാർഥ്യം. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ പാകിസ്താൻ നിരന്തരമായി ശ്രമിച്ചു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണ്.' -ഭവിക തുടർന്നു.
ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരത 'അനിവാര്യമായ പ്രത്യാഘാതങ്ങളെ' ക്ഷണിച്ച് വരുത്തുമെന്ന് ഭവിക മംഗളാനന്ദൻ പാകിസ്താന് മുന്നറിയിപ്പ് നല്‍കി. കശ്മീരിനെ കുറിച്ച് ഷഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങള്‍ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കിയ ഭവിക, പാകിസ്താൻ വീണ്ടും വീണ്ടും നുണകള്‍ ഉപയോഗിച്ച് സത്യത്തെ നേരിടാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
'1971-ല്‍ വംശഹത്യ നടത്തുകയും സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ ഇപ്പോഴും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യം അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്.കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. പാകിസ്താൻ എന്താണ് എന്ന് ലോകം കാണുന്നുണ്ട്. ഒസാമ ബിൻ ലാദനെ ഒരുപാട് കാലം സംരക്ഷിച്ച രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ വിരലടയാളമുള്ള രാജ്യം.' -ഭവിക മംഗളാനന്ദൻ പറഞ്ഞു.