സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നു; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും.

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ മന്ത്രിസഭാ യോഗമായിരിക്കും നാളത്തേത്.

ശനിയാഴ്ച അവധി നല്‍കി സമയം കൂട്ടാനുള്ള ശിപാര്‍ശ ചീഫ് സെക്രട്ടറി സര്‍ക്കാറിന് കൈമാറിയെന്നാണ് വിവരം. ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ തീരുമാനം. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്ബള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് പരിഗണിക്കുന്നത്. മുമ്ബും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളില്‍ തട്ടി ചര്‍ച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.

ജീവനക്കാര്‍ക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഗുണമാകുമെന്ന വിലയിരുത്തല്‍ സ്വഭാവികമായും സര്‍ക്കാരിനുണ്ട്. അങ്ങനെയങ്കില്‍ ഇനിമുതല്‍ 5 ദിവസം ഓഫീസില്‍ പോയാല്‍ മതിയെന്ന പ്രഖ്യാപനം നാളെയുണ്ടാകുമോ എന്നതാണ് കണ്ടറിയാനുള്ളത്.

Vartha Malayalam News - local news, national news and international news.