രാജ്യത്ത് പുതിയ ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ മന്ത്രി

വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പുറമെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നല്‍കിയിരുന്നു.

2026 ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.

റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് നടത്തിയ പ്രഖ്യാപനമനുസരിച്ച്‌ ഗുജറാത്തിലെ ബിലിമോറ മുതല്‍ സൂറത്ത് വരെയുള്ള 50 കിലോമീറ്റര്‍ ദൂരമാകും ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ.

റെയില്‍വെയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഒഡീഷയിലെ ബാലസോറില്‍ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലൂടെ ചര്‍ച്ചയായ കവച് സുരക്ഷാ സംവിധാനത്തെക്കുറിച്ചും പറഞ്ഞ മന്ത്രി രാജ്യത്തെ വിവിധയിടങ്ങളില്‍ ട്രെയിനും ആനകളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഗജരാജ് സുരക്ഷാ സംവിധാനത്തെ കുറിച്ചും പറഞ്ഞു.

Vartha Malayalam News - local news, national news and international news.