ലൈംഗിക അതിക്രമ കേസിൽ വിശദീകരണവുമായി മല്ലു ട്രാവലർ; 100% ഫേക്ക്‌ ആണ്

ലൈംഗിക അതിക്രമ കേസിൽ വിശദീകരണവുമായി മല്ലു ട്രാവലർ; തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേരിടുമെന്നും മല്ലു ട്രാവലർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100% ഫേക്ക്‌ ആണു. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും. 

എന്നൊട്‌ ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത്‌ എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലിസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് ഷക്കിർ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.

Vartha Malayalam News - local news, national news and international news.