ചെന്നൈ: തമിഴ്‌നാട്ടിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെയുടേത്. 67 സീറ്റുകളില്‍ ടിവികെയും 52 സീറ്റുകളില്‍ എഐഎഡിഎംകെയുമാണ് 50 സീറ്റുകളില്‍ ഡിഎംകെയും ലീഡ് ചെയ്യുന്നത്.
കൊളത്തൂരില്‍ എംകെ സ്റ്റാലിന്‍ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ 700 വോട്ടിനാണ് സ്റ്റാലിന്‍ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റില്‍ വിജയ്ക്കാണ് നിലവില്‍ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.