പാല. ഓൾ കേരള കോ- ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം കോട്ടയം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശു കവലയിൽ ആരംഭിച്ച റിലേ സത്യഗ്രഹം സംസ്ഥാന പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്തു.
പതിനായിരക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ച ഭരണസമിതി അംഗങ്ങൾക്കും സഹകരണ ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയെടുക്കാനോ തട്ടിയെടുത്ത പണം തിരിച്ചു പിടിക്കാനോ മുതിരാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ പിന്തുടരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുൻപേ നിക്ഷേപകരുടെ പ്ര ശ്ത്തിനു പരിഹാരം കാണാൻ മുതിരാത്ത പക്ഷം, തെരഞ്ഞെടുപ്പിലൂടെ കൃത്യമായ മറുപടി നൽകാൻ ഫോറം തയ്യാറാകുമെന്ന ശക്തമായ മുന്നറിയിപ്പ് സംഘടന നൽകുന്നതായി പ്രസിഡന്റ് അറിയിച്ചു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളായ അഡ്വ. ചാക്കോ തോമസ്, ജേക്കബ് തോപ്പിൽ, ജെ.സി. തറയിൽ തുടങ്ങിയവർ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
എ.സി. ബേബിച്ചൻ , പ്രൊഫ .നെടുംകുന്നം രഘു ദേവ് , റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ്, തിയഡോഷ്യസ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.