കൊച്ചി എടയാര്‍ വ്യവസായമേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം

കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കരുതുന്നു.

Vartha Malayalam News - local news, national news and international news.